സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ ഭാഗമായാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മൂന്ന് 9 മണി മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിലും ബീച്ചിലുമടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കടകളില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കാനും വരി നില്‍ക്കാനും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിതി മനസ്സിലാക്കി ജനങ്ങള്‍ സഹകരിക്കണമെന്ന് ഡിജിപി പറഞ്ഞു.

Content Highlight: 144 on Kerala from tomorrow amid Covid 19