മോഡേണ കൊവിഡ് വാക്‌സിന്‍: പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മോഡേണയും ഫൈസറും ചേര്‍ന്ന് നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിച്ച ദിവസം മുഴുവനും തളര്‍ച്ചയും, പനിയും, തലവേദനയും അനുഭവിക്കേണ്ടി വന്നതായാണ് കുത്തിവെയ്പ്പ് സ്വീകരിച്ചവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വളരെ ചുരുക്കം വ്യക്തികളില്‍ മാത്രമാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടതെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ പറഞ്ഞു.

ഒരു ദിവസത്തില്‍ കൂടുതല്‍ ആര്‍ക്കും അസ്വസ്തതകള്‍ തുടര്‍ന്നിട്ടില്ലെന്നാണ് നിഗമനം സൂചിപ്പിക്കുന്നത്. കൊവിഡ് വൈറസ് ഇല്ലാതാക്കാന്‍ സഹായകരമെങ്കില്‍ കുറച്ച് സമയം മാത്രം നിലനില്‍ക്കുന്ന അസ്വസ്തതകള്‍ സഹിക്കാവുന്നതേയുള്ളൂവെന്നാണ് പരീക്ഷണത്തിന് പങ്കെടുക്കുന്നവരുടെ പക്ഷം.

ആദ്യ ഡോസില്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളും കാണിക്കാത്ത പലര്‍ക്കും രണ്ടാമത്തെ ഡോസാണ് വില്ലനായി വന്നത്. ഒരു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന കടുത്ത പനിയോ തലവേദനയോ ആണ് മിക്കവരിലും കണ്ടു വരുന്നത്.

Content Highlight: Coronavirus vaccine trial participants report side-effects, say they had fever, headache for a day