രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്ക് കൊവിഡ്

india covid updates

രാജ്യത്ത് 24 മണിക്കൂറിനിടെ 81484 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6394069 ആയി. ഇന്നലെ മാത്രം 1095 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 942217 സജീവ കേസുകളാണ് ഉള്ളത്. 5352078 പേർക്കാണ് രോഗമുക്തി നേടിയത്. 99773 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടു.

ഇന്നലെ മാത്രം 1097947 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. ആന്ധ്രാപ്രദേശും കർണാടകയുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നിലുള്ളത്.

Content Highlights; india covid updates