നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ സമരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് കെ മുരളീധരൻ

k muraleedharan mp said cufew anounced to end the protest

നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. സമരങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കണ്ടെയിൻമെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ.

അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നത് വിലക്കിയാണ് ദുരന്ത നിവാരണ നിയമ പ്രകാരം ഉത്തരവിറക്കിയത്. സിആർപിസി 144 പ്രകാരമാണ് നടപടി. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം പിടിച്ചു നിർത്താനാണ് കർശന നടപടികളിലേക്ക് സർക്കാർ കടന്നത്. സമ്പർക്ക വ്യാപനം തടയുന്നതിനായി ആൾകൂട്ടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ തന്നെ സർക്കാർ പ്രഖ്യാപിച്ചത്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാമെന്നും സർക്കാർ നിർദേശമുണ്ട്.

Content Highlights; k muraleedharan mp said cufew anounced to end the protest