ആരോഗ്യനില തൃപ്തികരമെന്ന് ട്രംപ്; അടുത്ത 48 മണിക്കൂർ ഗുരുതരമെന്ന് റിപ്പോർട്ട്

Feel much better now and will be back soon, says #US President Donald Trump

കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യം നല്ല നിലയിൽ തുടരുന്നതായി ഡോക്ടർമാർ. എന്നാൽ ട്രംപിന്റെ ആരേഗ്യനിലയിൽ ആശങ്കയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്നാണ് വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കിയത്. ട്രംപിന് ഓക്‌സിജന്‍ സഹായം നല്‍കുണ്ടെന്ന് ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്.

ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകൾ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറായി ട്രംപിന് പനിയില്ലെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടില്ല. അതു കൊണ്ട് തന്ന കൃത്രിമ ഓക്സിജൻ നൽകേണ്ട ആവശ്യമില്ലെന്നും ട്രംപിനെ ചികിത്സിക്കുന്ന ഡോക്ടറും വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാക്ൾഡ് ട്ംരപിനുമ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. നേരിയ രോഗ ലക്ഷണങ്ങൾ മാത്രമേ ട്രംപിന് ഉണ്ടായിരുന്നുള്ളൂ. ഏതാനും ദിവസങ്ങൾ ട്രംപ് ഇനി ആശുപത്രിയിലായിരിക്കും. അദ്ധേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ധാക്കിയിട്ടുണ്ട്.

Content Highlights; Feel much better now and will be back soon, says #US President Donald Trump