രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 34 മണിക്കൂറിനിടെ 7442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6623815 ആയി. 903 മരണം ആണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 102685 ആയി.
നിലവിൽ 934427 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 84.34 ശതമാനമാണ് രോഗമുക്തി നിരക്ക്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
Content Highlights; india covid updates today