കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ഡോണാൾഡ് ട്രംപ്; ക്വാറൻ്റീൻ ലംഘിച്ചതായി ആരോപണം

Trump's Brief Outing From Hospital To

കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അനുയായികളെ കാണാൻ കാർയാത്ര നടത്തിയതായി ആരോപണം. ട്രംപ് ക്വാറൻ്റീൻ ലംഘിച്ചെന്നd വ്യാപക വിമർശനമുയരുകയാണ്. വളരെ വേഗം പടരുന്ന രോഗം ബാധിച്ച ഒരാൾ ചികിത്സാ പ്രോട്ടോക്കോൾ ലംഘിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വെെറ്റ് ഹൌസ് പറയുന്നത്. 

ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പുറത്തെത്തിയ ട്രംപ് അനുയായികളെ കെെവീശിക്കാണിക്കുകയും അൽപ സമയത്തിനുള്ളിൽ ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. ഇതിലൂടെ ട്രംപിൻ്റെ കൂടെ യാത്ര ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ ആളുകളും 14 ദിവസത്തെ ക്വാറൻ്റീനിൽ പോകേണ്ടിവന്നു. അതേസമയം ട്രംപിൻ്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്പോൾ മാത്രം നൽകുന്ന മരുന്നുകളാണ് ട്രംപിന് നൽകുന്നത്. അദ്ദേഹത്തിൻ്റെ ഓക്സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും ആശങ്കപ്പെടുന്നുണ്ട്. 

content highlights: Trump’s Brief Outing From Hospital To “Surprise Supporters” Criticised