ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞേക്കുമെന്ന് നിഗമനം

covid 19 in kerala

ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കുറഞ്ഞു തുടങ്ങുമെന്ന് നിഗമനം. നേരത്തെ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് വ്യക്തമാക്കുന്നു. മെഡിക്കൽ ഗവേഷണ കൌൺസിൽ മേയിൽ നടത്തിയ പഠനത്തേക്കാൾ ഓഗസ്റ്റിൽ രോഗവ്യാപന തോത് 2.4 ശതമാനമായി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് മെഡിക്കൽ ഗവേഷണ കൌൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റിൽ നടത്തിയ ജനസംഖ്യാധിധിഷ്ഠിത രോഗവ്യാപന പഠന വിവരം ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിനായി എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത്. 1281 പേരെ പരിശോധനക്ക് വിധേയമാക്കി. അതിൽ 11 ശതമാനം ആളുകളിലും രോഗം വന്നു പോയതിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നാണ് വ്യക്തമാക്കുന്നത്. നിലവിൽ രോഗബാധ വന്നു പോയ ആളുകളേക്കാൾ പത്തിരട്ടിയാളുകൾക്കെങ്കിലും രോഗം വന്നു പോയിട്ടുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ 2.29 ലക്ഷം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിതിട്ടുള്ളത് തിരവനന്തപുരം ജില്ലയിലാണ്. 12594 പേരാണ് ചികിത്സയിലുള്ളത്. എറണാകുളത്ത് 10487 പേരും ചികിത്സയിലുണ്ട്. 62.84 ശതമാനമാണ് രോഗ മുക്തി നിരക്ക്. 0.36 ശതമാനമാണ് മരണ നിരക്ക്.

Content Highlights; covid 19 in kerala