ഹത്രാസ് കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകുന്നത് 2012 ലെ നിർഭയ കേസിലെ പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ എ പി സിങ്. അഖില ഭാരതീയ ക്ഷത്രിയ മഹാ സഭയാണ് അഭിഭാഷകൻ എ പി സിങിനെ കേസ് ഏൽപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘടനയുടെ ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജാ മാൻവേന്ദ്ര സിങ്ങാണ് ഹത്രാസ് പ്രതികൾക്കായി ഹാജരാകാൻ എപി സിങിനോട് ആവശ്യപെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മേൽ ജാതിക്കാരെ അപകീർത്തിപെടുത്താൻ എസ്സിഎസ്ടി വാഭാഗക്കാരെ ദുരുപയോഗപെടുത്തുകയാണെന്നും ഇത്തരം നീക്കങ്ങൾ രജ്പുത് വിഭാഗത്തിന് വേദനയുണ്ടാക്കിയതായും സംഘടന അവകാശപെട്ടു. ഹത്രാസിൽ ദളിത് വിഭാഗത്തിൽ പെട്ട 19 കാരി കൂട്ടബലാത്സംഗത്തിനും പീഢനത്തിനും ഇരയായി കൊല്ലപെട്ട സംഭവത്തിൽ യുപി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
Content Highlights; Nirbhaya convicts lawyer AP Singh to defend Hathras gang-rape, muder case accused