2,500 വർഷം പഴക്കമുള്ള മമ്മി ആദ്യമായി പൊതു ജനങ്ങൾക്കായി തുറന്നു; വീഡിയോ കണ്ടത് ഒരു കോടിയിലേറെ പേർ

Viral Video: Ancient Mummy Coffin, Sealed 2,500 Years Ago, Opened In Egypt

ഈജിപ്തിൽ മരിച്ചവരുടെ പട്ടണമായ സക്കാറയിൽ നിന്ന് കണ്ടെത്തിയ ശവപേടകം ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നു. ഈ വർഷം ഇവിടെ നിന്ന്  മരം കൊണ്ടു നിർമ്മിച്ച 59 മമ്മികളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. 2,500 കൊല്ലം പഴക്കമുള്ള ഈ പേടകങ്ങൾക്ക് ഇതുവരെ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പുരോഹിതർ, സമൂഹത്തിലെ ഉയർന്നവർ എന്നിവരുടെ ഭൗതീകശരീരമാണ് പെട്ടികളിൽ സൂക്ഷിച്ചിരിക്കുന്നതെന്നും ടൂറിസം ആൻഡ് ആൻ്റിക്വിറ്റീസ് വകുപ്പ് അറിയിച്ചു.

ഈ മൃതദേഹങ്ങൾ ചരിത്രപരമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നതിനാൽ നൂറുകണക്കിന് ആളുകളാണ് ശവപേടകം തുറക്കുന്നത് കാണാനെത്തിയിരുന്നത്. പെട്ടി തുടക്കുന്നതിൻ്റെ വീഡിയോ കാഴ്ചക്കാരിൽ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. മമ്മിയുടെ വീഡിയോ വൻതോതിലാണ് പ്രചാരം നേടിയത്. ഒരു കോടിയിലധികം ആളുകൾ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. കിണറുകൾ പോലുള്ള ശവക്കുഴികളിലാണ് ഈ ശവപേടകങ്ങൾ പുരാവസ്ഥു വകുപ്പ് കണ്ടെത്തിയത്. ഈ പെട്ടികളെല്ലാം ഗിസയിലെ ഗ്രാൻസ് ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് മാറ്റും. 

content highlights: Viral Video: Ancient Mummy Coffin, Sealed 2,500 Years Ago, Opened In Egypt