കൊവിഡ് കാലത്ത് ലോകത്തിലെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ 27.5 ശതമാനം വർധനവ്

Billionaires' wealth rises to $10.2 trillion amid Covid crisis

കൊവിഡ് കാലത്ത് ലോകത്തിലെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ വൻ വർധനവ് ഉണ്ടായതായി പഠനം. സ്വിറ്റ്സർലാൻ്റിലെ ബാങ്കായ യുബിഎസ് നടത്തിയ പഠനത്തിലാണ് ലോകത്തെ ശതകോടിശ്വരന്മാരുടെ ആസ്തിയിൽ 27.5 ശതമാനം വളർച്ച ഉണ്ടായതായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഏപ്രിൽ മുതൽ ജുലെെ വരെയുള്ള കാലത്തെ കണക്കാണിത്. 2017ൽ ലോകത്തെ ആകെ ശതകോടിശ്വരന്മാരുടെ സമ്പത്ത് 8.9 ലക്ഷം കോടി ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 10.2 ലക്ഷം കോടിയായി വർധിച്ചു.

ലോകത്തെ ആകെ കോടിശ്വരന്മാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2017ൽ 2,158 ശതകോടിശ്വരന്മാരാണ് ഉണ്ടായിരുന്നതെങ്കിൽ 2020തോടെ 2189 ആയി വർധിച്ചു. ടെസ്ല മേധാവി ഇലോൺ മസ്കാണ് ഏറ്റവും കൂടുതൽ സമ്പത്ത് ഈക്കാലത്തുണ്ടാക്കിയത്. ആമസോൺ മേധാവി ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ ധനികൻ. 74 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻ്റെ ഈ വർഷത്തെ സമ്പാദ്യം. ഓഹരി വിപണിയിലൂടയാണ് ഇവരിൽ ഭൂരിഭാഗം പേരും കൊവിഡ് കാലത്ത് വൻ നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശതകോടിശ്വരന്മാരുടെ സമ്പത്തിൽ 70 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്. 

content highlights: Billionaires’ wealth rises to $10.2 trillion amid Covid crisis