കൊവിഡിനെ നേരിടാൻ ആയുർവേദ മരുന്നുകൾ; മാർഗരേഖ പുറത്തിറക്കി കേന്ദ്ര  സർക്കാർ

Health Minister Dr. Harsh Vardhan releases COVID-19 management protocol based on Ayurveda, Yoga

കൊവിഡിനെ നേരിടാൻ ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രത്തിൻ്റെ അനുമതി. ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പുറത്തിറക്കി. ആധുനിക കാലത്തും പരമ്പരാഗത വിജ്ഞാനത്തിൻ്റെ പ്രധാന്യം തുറന്നുകാട്ടുന്നതാണ് മാർഗരേഖയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 

കൊവിഡ് ലക്ഷണമുള്ളവർ അശ്വഗന്ധ, ച്യവനപ്രാശം, ഗുളുചി, ഗണ വടിക എന്നിവ കഴിക്കണമെന്ന് പറയുന്നു. ലക്ഷണമില്ലാത്ത രോഗബാധിതർ ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പിലി, ആയുഷ് 64 എന്നിവ കഴിക്കണം. നേരിയ ലക്ഷണമുള്ളവർ മഞ്ഞളും ഉപ്പും ചൂടുവെള്ളത്തിൽ ചേർത്ത് വായിൽ കൊള്ളുക, ത്രിഫല ചേർത്ത് വെള്ളം തിളപ്പിച്ച് വായിൽ കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും മാർഗരേഖയിലുണ്ട്. ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിൻ്റെയും ഹൃദയത്തിൻ്റെയും ശരിയായ പ്രവർത്തനത്തിനും യോഗ വേണമെന്നും മാർഗരേഖ നിർദേശിക്കുന്നു. 

ആയുഷ് വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ് നായികിൻ്റെ സാന്നിധ്യത്തിൽ വെർച്വലായാണ് മാർഗരേഖ പ്രകാശനം ചെയ്തത്. ആരോഗ്യ മന്ത്രാലയം സെക്രട്ടറി എസ്. രാജേഷ് ഭൂഷൺ, ആയുഷ് സെക്രട്ടറി വെെദ്യ രാജേഷ് കഠോച്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

content highlights: Health Minister Dr. Harsh Vardhan releases COVID-19 management protocol based on Ayurveda, Yoga