രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72049 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6757131 ആയി. 986 പേരാണ് ഇന്നലെ മാത്രം മരണപെട്ടത്. ഇതോടെ ആകെ മരണം 104555 ആയി. 907883 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കർണാടകത്തിൽ 9993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ആറര ലക്ഷം കടന്നു. തമിഴ്നാട്ടിൽ 5017 പേർക്കും, മഹാരാഷ്ട്രയിൽ 12258 പേർക്കും ആന്ധ്രയിൽ 5795 പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിലെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപെടുത്തുന്നുണ്ട്.
Content Highlights; india covid updates