ഹത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഹത്രാസിലേക്ക് പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകനന്‍ സിദ്ധിഖ് കാപ്പനടക്കം മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎയും, രാജ്യദ്രോഹ കുറ്റവും ചുമത്തി യുപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോയ മാധ്യമ പ്രവര്‍ത്തകനടക്കമുള്ളവരെയാണ് യുപി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്നാരോപിച്ചാണ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് സിദ്ധിഖിനെയും സംഘത്തെയും മഥുരയില്‍ വെച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംശയിക്കത്തക്ക ചില ആളുകള്‍ ഡല്‍ഹിയില്‍നിന്ന് ഹത്രാസിലേക്ക് പോകുന്നതായി വിവരം വിവരം ലഭിച്ചിരുന്നുവെന്ന് യു.പി. പോലീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയും സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകര്‍ക്കാന്‍ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തായും പോലീസ് അറിയിച്ചു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന യുഎപിഎയിലെ സെക്ഷന്‍ 17ും ഇവർ‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഞാന്‍ ഇന്ത്യയുടെ മകള്‍ അല്ലെന്ന തലക്കെട്ടോടു കൂടിയ ലഘുലേഖയും ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kerala Journalist who arrested on the way to Hathras charged under Sedition