തിരുവനന്തപുരം: വൈദ്യുത മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെയുള്ളവരെ ക്വാറന്റൈനില്‍ ആക്കിയിരിക്കുകയാണ്. മന്ത്രിയുമായി അടുത്ത ദിവസങ്ങളില്‍ നേരിട്ട് ഇടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍, തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.
Content Highlight: Minister M M Mani test Covid positive