മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ പുറത്ത് വന്ന ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദന് ഷൊവിക്കിന്റെ ജാമ്യ ഹര്‍ജി പൊലീസ് തള്ളി.
ലഹരിക്കേസും സുശാന്തിന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ വ്യക്തമാക്കിയിരുന്നു. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫോറന്‍സിക് സംഘവും വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.
അതിനിടെ വ്യാജരേഖ ചമയ്ക്കല്‍, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറുപ്പടി തയാറാക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് റിയ നല്കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അപേക്ഷ കോടതി 13ന് പരിഗണിക്കും.
Content Highlight: Rhea Chakraborty gets bail in drugs case, brother Showik’s plea rejected