വാഷിങ്ടണ്‍: ആഗോള തലത്തില്‍ വില്ലനായി മാറിയ കൊവിഡ് 19 വൈറസിന്റെ വ്യാപനം 15 കോടി പേരെ ദാരിദ്രത്തിലാക്കുമെന്ന് സൂചന. 2021ഓടെയാണ് 15 കോടിയില്‍പരം ആളുകള്‍ ദാരിദ്രത്തിലാകുമെന്ന് ലോക ബാങ്കിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
2020 ല്‍ തന്നെ 8.8 കോടി മുതല്‍ 11.5 കോടി വരെ ആളുകളെ മഹാമാരി ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കുന്നുണ്ട്. 2020ഓടെ ലോകത്തെ ദാരിദ്ര നിരക്ക് 7.9 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് വന്നതോടെ എല്ലാം താളം തെറ്റിയെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക മേഖലയെ സഹായിക്കാന്‍ രാജ്യങ്ങള്‍ തങ്ങളുടെ മൂലധനം, തൊഴില്‍ എന്നിവ പുതിയ സംരംഭങ്ങളിലേക്കും മറ്റും മേഖലകളിലേക്കും ഉപയോഗിക്കാന്‍ തയാറാകണമെന്നും ലോകബാങ്ക് വ്യക്തമാക്കി.
Content Highlight: By 2021, 150 million people are expected to be living in extreme poverty amid Covid crisis