ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78524 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,835,655 ആയി. 971 പേർ 24 മണിക്കൂറിനിടെ മരിച്ചതടക്കം ആകെ 105526 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 9.02 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. ഇതിൽ 58.27 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 10606 പേർക്കാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
Content Highlights; india covid updates today