കൊവിഡ് പൂര്‍ണമായും നീക്കി ലക്ഷദ്വീപ്; പതിനൊന്നായിരത്തിലേറെ കുട്ടികള്‍ തിരികെ സ്‌കൂളിലേക്ക്

കൊച്ചി: രാജ്യം മുഴുവന്‍ കൊവിഡ് ഭീതിയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചു പൂട്ടിയിരിക്കുമ്പോള്‍ ഒറ്റ കൊവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ അധ്യയന വര്‍ഷത്തിന് ആരംഭമായി. പ്രൈമറി സ്‌കൂളുകള്‍ കൂടി തുറന്നതോടെ പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിയത്. ചെവ്വാഴ്ച്ചയാണ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചത്.

ആറ് മുതല്‍ 12 വരെയുള്ള ക്ലാസ്സുകാര്‍ക്ക് സെപ്റ്റംബര്‍ 21 ന് പുനഃരാരംഭിച്ചിരുന്നു. പ്രീപ്രൈമറി ക്ലാസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് കുട്ടികളെ സ്‌കൂളില്‍ ഇരുത്തുന്നത്.

ഓരോ ക്ലാസുകാര്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയാസകരമായതിനാലാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മാത്രമേ ഇരുത്തു. ക്ലാസില്‍ കയറുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുകയും കൈ കഴുകാനുള്ള സൗകര്യം നല്‍കുകയും ചെയ്യും. മാസ്‌ക് ധരിപ്പിച്ചാണ് കുട്ടികളെ ക്ലാസില്‍ ഇരുത്തുന്നത്.

Content Highlight: Schools reopens in Lakshadweep