ശെെത്യകാലത്ത്  15,000 പ്രതിദിന കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യും; എൻസിഡിസി റിപ്പോർട്ട്

Delhi Should Prepare For 15,000 Daily Covid Cases During Winter: Report

ഡൽഹിയിൽ ശെെത്യകാലം അടുത്തതിനാൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി). ശെെത്യകാലത്ത് ഒരു ദിവസം 15,000 കേസുകൾ വരെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് എൻസിഡിസി പറയുന്നത്. നീതി അയോഗ് അംഗവും ആരോഗ്യവിദഗ്ധനുമായ ഡോ. വി കെ പോൾ ചെയർമാനായ വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്.  

നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വായുമലിനീകരണം മൂലം ഡൽഹിയിൽ താമസിക്കുന്നവർക്ക് ശ്വാസകോശ പ്രശ്നങ്ങൾ കൂടുതലാണ്. ഉത്സവങ്ങളോട് അനുബന്ധിച്ച് ആളുകൾ കൂടിച്ചേരുന്നതും പുറത്തു നിന്നുള്ള രോഗികളുടെ വരവും പ്രതിസന്ധി രൂക്ഷമാക്കിയേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകളിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സൌകര്യം ഒരുക്കണമെന്ന് സമിതി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നിലവിലെ കൊവിഡ് മരണനിരക്ക് 1.9 ശതമാനമാണ്. മരണനിരക്ക് കുറയ്ക്കുവാനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: Delhi Should Prepare For 15,000 Daily Covid Cases During Winter: Report