തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാം; പഠനം

Even Mild COVID-19 Infections Can Leave People Sick for Months: Study

തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികൾക്ക് പോലും മാസങ്ങളോളം അസുഖം നീണ്ടുനിന്നേക്കാമെന്ന് പഠനം. തീവ്രമല്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകൾ ബാധിച്ചവരിൽ ഫ്രഞ്ച് ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.  പഠനവിധേയമാക്കിയ കേസുകളിൽ മൂന്നിൽ ഒരു രോഗിക്ക് അസുഖവും രോഗലക്ഷണങ്ങളും 60 ദിവസത്തോളം നീണ്ടുനിന്നതായി കണ്ടെത്തി. പ്രായമുള്ളവരിലാണ് ഇത്തരം രോഗലക്ഷണങ്ങൾ കൂടുതലായും നീണ്ടുനിൽക്കുന്നത്.

ടൂർസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 150 രോഗികളിലാണ് പഠനം നടത്തിയത്. ക്ലിനിക്കൽ മെെക്രോബയോളജി ആൻഡ് ഇൻഫെക്ഷൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്ത് നിലവിൽ മൂന്നര കോടിയോളം വരുന്ന ആളുകൾക്ക് കൊവിഡ് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

content highlights: Even Mild COVID-19 Infections Can Leave People Sick for Months: Study