രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 70496 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 964 പേർ 24 മണിക്കൂറിനിടെ മരണപെടുകയും ചെയ്തു. 6906152 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 893592 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
106940 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരണപെട്ടു. ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ആകെ മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
Content Highlights; india covid updates today