2020 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വേൾഡ് ഫുഡ് പ്രോഗ്രാമിന്

Nobel Peace Prize 2020 awarded to World Food Programme

സമാധാനത്തിനുള്ള 2020 ലെ നോബൽ സമ്മാനം വേൾഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചു. സംഘർഷ ഭരിത മേഖലകളിലെ ഭക്ഷ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതിനാണ് ബഹുമതി. ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കാനും പട്ടിണി നേരിടാനുമുള്ള ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാമെന്ന് കമ്മിറ്റി വിലയിരുത്തി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങൾക്കാണ് സംഘടന ഭക്ഷ്യ സഹായം നൽകുന്നത്.

പട്ടിണിയും ഭക്ഷ്യ പ്രശ്നങ്ങളും നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. 1963ലാണ് വേൾഡ് ഫുഡ് പ്രോഗ്രാം സ്ഥാപിക്കുന്നത്. പട്ടിണി മാറ്റുകയെന്നത് ഐക്യരാഷ്ട്ര സഭയുടെ വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ഏജൻസിയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. സമീപ കാലത്താണ് ഏറ്റവും കൂടതൽ ആളുകൾ പട്ടിണിയിലായതെന്ന് നോബൽ കമ്മിറ്റി വിലയിരുത്തി. പതിമൂന്നര കോടിയോളം വരുമിത്.  

content highlights: Nobel Peace Prize 2020 awarded to World Food Programme