ദാരിദ്ര്യത്തെ തോല്‍പ്പിച്ചവർ നോബേല്‍ തിളക്കത്തില്‍

ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്‍, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള്‍ ബാധിച്ച് മരിച്ച് ജീവിക്കുന്നവര്‍, കിടക്കാന്‍ റോഡരികിലെ കടത്തിണ്ണകളും മേല്പാലങ്ങളുടെ ചുവടുമെല്ലാം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവർ… ഇവരില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ കരഞ്ഞുകഴിയുന്നവരുടെ അവസ്ഥയാണ് അതിദയനീയം. ലോകം 21 ആം നൂറ്റാണ്ടിലെത്തിയിട്ടും സർക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും പലരാജ്യങ്ങളിലും പട്ടിണി മാത്രം മാറിയില്ല.

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനത്തിന്റെ പ്രഖ്യാപനം ലോകം സന്തോഷത്തോടെ നെഞ്ചേറ്റുന്നതും. പട്ടിണിയെ ഇല്ലാതാക്കുക എന്നതും വലിയ സമാധാനശ്രമം ആണെന്ന നോബല് സമ്മാനദാതാക്കളുടെ കണ്ടെത്തലിനെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല.

Content Highlight: Those who defeated poverty wins Nobel Prize