രാംവിലാസ് പസ്വാന്റെ വിയോഗത്തെ തുടർന്ന് പിയൂഷ് ഗോയലിന് ഭക്ഷ്യ വകുപ്പുകളുടെ അധിക ചുമതല

Piyush Goyal assigned additional charge of Consumer Affairs ministry

രാം വിലാസ് പസ്വാന്റെ വിയോഗത്തെ തുടർന്ന് പിയൂഷ് ഗോയലിന് ഉപഭോക്തൃ ഭക്ഷ്യ പൊതു വിതരണ വകുപ്പുകളുടെ അധിക ചുമതല നൽകി. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാൻ വ്യാഴാഴ്ചയാണ് മരിച്ചത്.

പിയൂഷ് ഗോയൽ നിലവിൽ റെയിൽവേ, വാണിജ്യ വ്യവസായ മന്ത്രിയാണ്. രാം വിലാസ് പസ്വാന്റെ മകനും എൽജെപി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ വൈകാതെ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.

Content Highlights; Piyush Goyal assigned additional charge of Consumer Affairs ministry