റെയില്‍വേ സ്വകാര്യവത്കരിക്കില്ല, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കും; കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

railways will never be privatised says piyush goyal

റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആവശ്യമായ ഭൂമി വിട്ടു കിട്ടാത്തത് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസമാകുന്നുവെന്ന് മന്ത്രി കുറ്റപെടുത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യന്‍ റെയില്‍വേ എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അത് തുടരും. റെയില്‍വേ എക്കാലവും സര്‍ക്കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

Content Highlights; railways will never be privatised says piyush goyal