തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സൗകര്യമൊരുക്കി റെയില്‍വേ. പുതിയ നിര്‍ദ്ദേശ പ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് മാത്രമേ തയാറാകൂ. അതു വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിക്കുന്നത്.
ലോക്ക്ഡൗണിനു മുമ്പ് നിലനിന്നിരുന്ന രീതി പുനഃസ്ഥാപിച്ചാണ് റെയില്‍വേ പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ട് മണിക്കൂറായിരുന്ന റിസര്‍വേഷന്‍ സമയമാണ് അരമണിക്കൂറാക്കി ചുരുക്കിയത്.
ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും സേവനം ലഭ്യമാകുമെന്ന് റെയില്‍വേ അറിയിച്ചു.
Content Highlight: Railway resumes ticket reservation








