പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ് 

The Sree Padmanabhaswamy temple has been temporarily closed due to Covid

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യപൂജാരിയായ പെരിയനമ്പിക്കും മറ്റ് 11 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രദർശനം ഈ മാസം 15 വരെ നിർത്തിവെച്ചു. നിത്യപൂജകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു.

ഏറ്റവും കുറവ് ജീവനക്കാരെ മാത്രം നിലനിർത്തി നിത്യപൂജകൾ തുടരും. അതേസമയം തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 467 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരികരിച്ചത് 5,445 പേർക്കാണ്. 7,003 പേർ രോഗമുക്തി നേടിയിരുന്നു. 

content highlights: The Sree Padmanabhaswamy temple has been temporarily closed due to Covid