കഴിഞ്ഞ വർഷം ലോകത്തിൻ്റെ പല ഭാഗത്തും കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് ചെെന; പുറത്തു പറഞ്ഞത് തങ്ങൾ മാത്രമാണെന്നും അവകാശവാദം

China claims coronavirus broke out in various parts of the world last year

2019 അവസാനം തന്നെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തുടങ്ങിയിരുന്നുവെന്നും തങ്ങളാണ് ആദ്യം പുറത്തു പറയുകയും നടപടി എടുക്കുകയും ചെയ്തതെന്നും ചെെന. ചെെനയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് വാർത്താസമ്മേളനത്തിലാണ് ഈക്കാര്യം പറഞ്ഞത്. വുഹാനിൽ നിന്നാണ് കൊറോണ വെെറസ് പൊട്ടിപ്പുറപ്പെട്ടതെന്ന ആരോപണത്തെ തള്ളിക്കൊണ്ടായിരുന്നു ചെെനയുടെ വിശദീകരണം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷം കൊറോണ വെെറസ് ഉണ്ടായിരുന്നു. ചെെനയാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തതും ഇതിനെതിരെ നടപടി സ്വീകരിച്ചതും. വെെറസിൻ്റെ ജീനോ സ്വീക്വൻസ് ലോക രാജ്യങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ചെെനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

കൊറോണ വെെറസിൻ്റ ഉത്ഭവം എവിടെ നിന്നാണെന്നത് സംബന്ധിച്ച അന്വേഷണം ലോകാരോഗ്യ സംഘടന ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ചെെനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന. കൊറോണ വെെറസ് സംബന്ധിച്ച വിവരം ചെെനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മറച്ചുവെച്ചുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മെെക്ക് പോംപിയോ പറഞ്ഞിരുന്നു. ടോക്കിയോയിൽ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചെെനയെ പോംപിയോ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ചെെന രംഗത്തുവരുന്നത്. 

content highlights: China claims coronavirus broke out in various parts of the world last year