ചിരഞ്ജീവി സർജയുടെ ‘ശിവാർജ്ജുന’ വീണ്ടും തീയ്യറ്ററുകളിലേക്ക്

Chiranjeevi Sarja's Shivarjuna to re-release on October 16. Pregnant Meghana Raj is elated

ഹൃദയാഘാതത്തെ തുടർന്ന് വിട വാങ്ങിയ കന്നഡ നടൻ ചിരഞ്ജീവി സർജയുടെ ചിത്രം ‘ശിവാർജ്ജുന’ വീണ്ടും തീയ്യറ്ററുകളിലേക്ക്. അൺലോക്ക് 5 ന്റെ ഭാഗമായി കർശന സുരക്ഷാ നിർദേശങ്ങളോടെ കർണാടകയിൽ സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്സുകളും ഒക്ടോബർ 15 മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കും. പഴയ സൂപ്പർഹിറ്റ് ചിത്രങ്ങ8 വീണ്ടും റിലീസ് ചെയ്യാനാണ് എക്സിബിറ്റേഴ്സിന്റെ തീരുമാനം. ഈ അവസരത്തിലാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 16 നാണ് ചിത്രം തീയ്യറ്ററുകളിലെത്തുന്നത്.

ശിവ തേജസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ശിവാർജ്ജുന. മാർച്ച് രണ്ടാം വാരത്തിലായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. ദിവസങ്ങൾക്കു ശേഷം രാജ്യത്ത് കൊവിഡ് ലോക്ഡൌൺ പ്രഖ്യാപിക്കുകയും തിയറ്ററുകൾ അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തിയ്യറ്ററുകളിലെത്തുന്നത്. എന്നാൽ ചിത്രം വീണ്ടും തിയറ്ററുകളിൽ കൈയ്യടികൾ നിറക്കുമ്പോൾ അത് കാണാൻ നായകൻ ഇല്ലെന്നതാണ് ഏറ്റവും ദുഖകരമായ കാര്യം. ആക്ഷൻ ഗണത്തിൽ പെടുന്ന ശിവ എന്ന കഥാപാത്രത്തെയായിരുന്നു ചീരു അവതരിപ്പിച്ചത്. 2004 ൽ പുറത്തിറങ്ങിയ ഗിരി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ശിവാർജ്ജുന.

അതേസമയം ചിത്രം വീണ്ടും റലീസ് ചെയ്യാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നടിയുമായ മേഘ്ന ഇപ്പോൾ. വീണ്ടും വരുന്നു എന്ന അടികുറുപ്പോടെയാണ് മേഘ്ന ഈ വാർത്ത ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 5 നായിരുന്നു താരം അന്തരിച്ചത്. താരം മരിക്കുമ്പോൾ മൂന്ന് മാസം ഗർഭിണിയായിരുന്നു മേഘ്ന

Content Highlights; Chiranjeevi Sarja’s Shivarjuna to re-release on October 16. Pregnant Meghana Raj is elated