കൊവിഡ് രോഗികൾ ഒന്നിലധികം മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്ദർ. കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള പേടി രോഗം സ്ഥിരീകരിക്കുമ്പോഴുള്ള പേടി തുടങ്ങി ഇത്തരം നിരവധി മാനസിക പ്രശ്നങ്ങളിലൂടെയാണ് ആളുകൾ ഇപ്പോൾ കടന്നു പോകുന്നത്. ഉറക്ക കുറവ്, വിഷാദം, തുടങ്ങിയ പ്രശ്നങ്ങളും കണ്ടു വരുന്നുണ്ട്. മാനസികാരോഗ്യം വളരെ മോശമാണെന്നും ഡോക്ടമാർ വ്യക്തമാക്കുന്നു.
സ്ത്രീകളിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെങ്കിൽ സ്ഥിതി കുറച്ച് സങ്കീർണമാണെന്നും ഡോക്ടർമാർ പറയുന്നു. പ്രമേഹം കിഡ്നി രോഗം തുടങ്ങിയ രോഗമുള്ളവരും കൊവിഡ് ഭീതിയിലാണ്. ഇതിനോടകം 3646315 പേർക്കാണ് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നടത്തിയത്. ക്വാറന്റൈനും ഐസോലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങളും ചെറുതല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.
Content Highlights; covid 19 patients mental health