മെട്രോ കാർ ഷെഡ് നിർമ്മാണത്തിനായി നടന്ന വ്യാപക മരം മുറിയ്ക്കലിനെതിരെ ജനകീയ പ്രക്ഷോഭമുണ്ടായ മുംബെെയിലെ ആരെ പ്രദേശത്തെ മഹാരാഷ്ട്ര സർക്കാർ വനമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഈക്കാര്യം അറിയിച്ചത്. 800 ഏക്കറോളം വരുന്ന പ്രദേശമാണ് സർക്കാർ വനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ കാർ ഷെഡ് മുംബെെയിൽ നിന്ന് കഞ്ചൂർമാർഗിലേക്ക് മാറ്റാനും തീരുമാനമായി.
ആരേയിലെ ജെെവവെെവിധ്യം സംരക്ഷിക്കേണ്ടതുണ്ട്. ഈ നഗരത്തിൽ 800 ഏക്കർ വനമുണ്ട്. ആരെയിൽ നിലവിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ മറ്റ് പൊതുജനാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തും. ആരെയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാനിച്ചു. ഉദ്ധവ് താക്കറെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസിൻ്റെ മുൻ ബിജെപി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ 2,700 മരങ്ങൾ മുറിച്ചുമാറ്റാനാണ് ഉത്തരവിട്ടിരുന്നത്. തുടർന്ന് പ്രതിഷേധം ശക്തമായി. അന്ന് ഉയർന്ന മരംമുറിയ്ക്കലിനെതിരായ പ്രതിഷേധത്തെ ശിവസേന പിന്തുണച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെയാണ് നിലവിലെ വനം-പരിസ്ഥിതി മന്ത്രി. 5 ലക്ഷത്തോളം മരങ്ങളും വിവിധയിനം പക്ഷിമൃഗാധികളും നിറഞ്ഞ വനമേഖലയാണ് മുംബെെയിലെ ആരെ.
Aarey Saved!
— Aaditya Thackeray (@AUThackeray) October 11, 2020
content highlights: 800 Acres Of Mumbai’s Aarey Declared Forest, Metro Car Shed To Be Shifted