പീഡനക്കേസ് പ്രതിക്ക് തിരഞ്ഞെടുപ്പിൽ സീറ്റ്; ചോദ്യം ചെയ്ത വനിത നേതാവിന് മർദ്ദനം

Congresswoman leader questions the party's decision to give the ticket to 'rapist', thrashed by workers in UP 

ബലാത്സംഗക്കേസ് പ്രതിയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയത് ചോദ്യം ചെയ്ത കോൺഗ്രസ് വനിത നേതാവിന് പാർട്ടി യോഗത്തിൽ മർദ്ദനം. യൂത്ത് കോൺഗ്രസ് പ്രവർത്തക താരായാദവിനാണ് മർദ്ദനമേറ്റത്. ഉത്തർപ്രദേശിലെ ദിയോറയിലാണ് സംഭവം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുകുന്ദ് ഭാസ്കർ എന്നയാൾക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് താര രംഗത്ത് വന്നതോടെ തർക്കം രൂക്ഷമാവുകയും കയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.

ബലാത്സംഗക്കേസ പ്രതിക്ക് സീറ്റ് നൽകിയതിന് ചോദ്യം ചെയ്ത തന്നെ മർദ്ദിച്ചതായി താര പ്രതികരിച്ചു. ഹത്രാസിലെ ഇരക്കുവേണ്ടി പോരാട്ടം നയിക്കുന്ന പാർട്ടി തന്നെ ബലാത്സംഗക്കേസ് പ്രതിക്ക് സീറ്റ് നൽകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് താര കുറ്റപ്പെടുത്തി. ഇത്തരത്തിൽ ആരോപണ വിധേയനായ ആൾക്ക് സീറ്റ് നൽകിയതിനെ കുറിച്ച് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം കാത്തിരിക്കുകയാണെന്നും നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താര പ്രതികരിച്ചു.

content highlights: Congresswoman leader questions the party’s decision to give the ticket to ‘rapist’, thrashed by workers in UP