ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ 70 ലക്ഷം കടന്ന് 70,53,807 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,383 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 918 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
8,67,496 രോഗികളാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 60,77,977 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. 11,755 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് 10,000 കടന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍.
Content Highlight: India’s coronavirus tally crosses 70-lakh mark with 74,383 new cases