രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 55342 കൊവിഡ് കേസുകൾ

india covid updates today

ഇന്ത്യയിലെ കൊവിഡ് കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 55342 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 706 പേരാണ് മരണപെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7175881 ആയി ഉയർന്നു. കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ 109856 പേർ മരണപെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

838729 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 6227296 പേർക്കാണ് കൊവിഡ് മുക്തി നേടിയത്. കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി രാജ്യത്തെ ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ കുറവ് വന്നിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights; india covid updates today