രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിലെ കുറവ് രാജ്യത്തിന് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന നിരക്ക് ഒരു ലക്ഷത്തിനടുത്ത് എത്തിയ ശേഷമാണ് ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,509 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 72,39,389 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

730 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. കഴിഞ്ഞ ആഴ്ച്ചകളില്‍ ഇത് ആയിരത്തിന് മുകളില്‍ കടന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ലേക്ക് ഉയര്‍ന്നു.

8,26,876 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 63,01,927 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Content Highlight: Covid cases in India shows decline in daily Covid cases