കൊവിഡ് ബാധിച്ച് മരണപെടുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത

samasta demands religious burial of those who infected and died of covid 19

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം കബറടക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് സമസ്ത രംഗത്ത്. കുളിപ്പിക്കുക പോലും ചെയ്യാതെയാണ് ഇപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നത്. കൊവിഡ് വൈറസ് ബാധ മൃതദേഹത്തിൽ നിന്നും പകരില്ലെന്ന് വിദഗ്ദർ കണ്ടെത്തിയ സാഹചര്യത്തിൽ അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ ആവശ്യപെട്ടു.

മൃതദേഹത്തിൽ നിന്നും കൊവിഡ് പകരില്ലെന്നാണ് വിദഗ്ദർ അഭിപ്രായപെടുന്നതെങ്കിലും മൃതദേഹത്തിൽ നിന്നും പുറത്ത് വരുന്ന സ്രവങ്ങളായ തുപ്പൽ കഫം, പുറത്തേക്കൊഴുകുന്ന രക്തം തുടങ്ങിയവയിൽ നിന്ന് കൊവിഡ് പകരാൻ സാധ്യത കൂടുതലാണ്. അതു കൊണ്ടു തന്നെയാണ് ലോകാരോഗ്യസംഘടന പുറപെടുവിക്കുന്ന പ്രത്യേക മാർഗരേഖ നിലനിൽക്കുന്നത്. അത് പ്രകാരമുള്ള മാനദണ്ഡങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളും മൃതദേഹം മറവ് ചെയ്യാൻ പിന്തുടരുന്നത്.

മൃതദേഹം കൃത്യമായി പിപിഇ കിറ്റുകൾ ധരിച്ച് സുരക്ഷയോടെ ബന്ധുക്കൾക്ക് വന്ന് കാണാൻ സാധിക്കുമെങ്കിലും തൊടാനൊ കെട്ടിപിടിക്കാനൊ ഉമ്മ വെക്കാനൊ അനുവദിക്കുന്നതല്ല. മൃതദേഹം ദഹിപ്പിച്ചാൽ പിന്നെ ചാരത്തിൽ വൈറസ് നിലനിൽക്കില്ലെന്നതും തെളിയിക്കപെട്ടതുമാണന്ന് വിദഗ്ദർ അഭിപ്രായപെടുന്നത്. ആയിരം ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഒരുി വൈറസും നിലനിൽക്കില്ല. അതു കൊണ്ടു തന്നെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതൊ വ്യക്തമായി ചട്ടങ്ങൾ പാലിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കരുതി ആഴത്തിൽ മൃതദേഹങ്ങൾ കുഴിച്ചിടുന്നതൊ എതിർക്കേണ്ടതില്ല.

Content Highlights; samasta demands religious burial of those who infected and died of covid 19