വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ ബാർക്ക് തീരുമാനം. ടിആർപിതട്ടിപ്പ് വിവാദമായതിനു പിന്നാലെയാണ് മൂന്ന് മാസത്തേക്ക് നിർത്തി വെക്കാൻ റേറ്റിങ് ഏജൻസി തീരുമാനിച്ചത്. റേറ്റിഗ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് മൂന്ന് മാസത്തേക്ക് ഇത് നിര്‍ത്തിവെക്കുന്നതെന്ന് ബാര്‍ക് വ്യക്തമാക്കി. റേറ്റിങ് പരിശോധനയുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിങ് പുനരാരംഭിക്കുമെന്നും ബാർക്ക് അറിയിച്ചിട്ടുണ്ട്.
ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിംഗ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ റിപ്പബ്ലിക് ടിവിക്കും മറ്റ് രണ്ട് മറാത്തി ചാനലുകകൾക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. പ്രേക്ഷകരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാർക്ക് പണം നൽകി സ്വാധീനിക്കുന്നി എന്നായിരുന്നു മുംബൈ പോലീസിന്റെ കണ്ടെത്തൽ. ഇതിനു പിന്നാലെ പല വാർത്താ ചാനലുകളുടേയും റേറ്റിങ് വിശ്വസനീയമല്ലെന്ന ആക്ഷേപവും ശക്തമാണ്.
Content Highlights; agency to pause news channel ratings to review system amid ratings row