രാജ്യം അറിയാൻ ആഗ്രഹിക്കുന്നു

TRP. ടെലിവഷന്‍ റേറ്റിങ് പോയന്റ്. ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലയേറിയ പദമാണ് ഇത്. ചാനലിന്റെ സ്വീകാര്യത നിശ്ചയിക്കുന്നത് ടി ആര്‍ പി ആണ്. ഇതനുസരിച്ചാണ് പരസ്യവും വരുമാനവുമെല്ലാം വരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ടെലിവിഷന്‍ ജേണലിസ്റ്റുകളും ആങ്കര്‍മാരുമായ രണ്ട് പേര്‍ ടി ആര്‍ പി യെ ചൊല്ലി നടത്തിയ പരസ്യപോരും മറക്കാറായിട്ടില്ല. റിപ്പബ്ലിക്ക് ടിവിയുടെ മുതലാളിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയും ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായ രാജ്ദീപ് സര്‍ദേശായിയും ആണ് ടി ആര്‍ പിയെ ചൊല്ലി ചാനലിലൂടെ തന്നെ പരസ്യമായി വാക്ക് പോര് നടത്തിയത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി റിപ്പബ്ലിക്ക് ടിവി നടത്തിയ റിപ്പോര്‍ട്ടിങ് രാജ്യവ്യാപകമായി തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കെയാണ് ആക്ഷേപിക്കലിന്റെ തുടക്കം. റിയ ചക്രവവര്‍ത്തിയെ കടന്നാക്രമിച്ച് കൊണ്ട് അര്‍ണബിന്റെ ചാനല്‍ വാര്‍ത്തകള്‍ എയര്‍ ചെയ്തുകൊണ്ടേയിരുന്നു.

ഇതിന് തൊട്ടുപിന്നാലെ റിയ ചക്രവര്‍ത്തിയുടെ അഭിമുഖം രാജ്ദീപ് സര്‍ദേശായി ഇന്ത്യാ ടുഡേയില്‍ നല്കി . ഇതോടെ അര്‍ണബ് രാജ് ദീപിനെതിരെ തിരിഞ്ഞു. അര്‍ണബ് രാജ് ദീപിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടരമാസത്തിന് ശേഷം കഴിഞ്ഞ ദിവസം തന്റെ ഷോക്കിടെ അര്‍ണാബിനുള്ള മറുപടി രാജ് ദീപ് നല്‍കി.

Content Highlight: The Nation Wants to Know