ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന നിരക്ക് ഒരു ലക്ഷത്തോളം അടുത്തതില്‍ നിന്നാണ് എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താനായതെന്ന ആശ്വാസത്തിലാണ് രാജ്യം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 680 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവില്‍ 8,12,390 രോഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,11,266 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്നും ബുധനാഴ്ച മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
Content Highlight: Covid cases in India crosses 73 lakhs