‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉടൻ; പാർവതിയുടെ രാജിയും ഇടവേള ബാബുവിൻ്റെ വിവാദ പരാമർശങ്ങളും ചർച്ച ചെയ്യും

AMMA to hold executive committee meeting says Baburaj

ഇടവേള ബാബുവിൻ്റെ വിവാദ പരാമർശവും പാർവതിയുടെ രാജിയും ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്ന് നടനും എക്സിക്യൂട്ടീവ് അംഗവുമായ ബാബുരാജ്. ടെെംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു ബാബുരാജിൻ്റെ പ്രതികരണം.  അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കിൽ അത് തെറ്റാണ്. അത് തെറ്റാണ് എന്നാണ് ഞങ്ങളിൽ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാൻ അവളോടൊപ്പമാണ്. ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. ബാബുരാജ് പറഞ്ഞു.

ട്വൻ്റി ട്വൻ്റി സിനിമയുടെ തുടർച്ചയെ കുറിച്ച് ചാനലിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. നിലവിൽ തീരുമാനിച്ചിരിക്കുന്ന സിനിമ ട്വൻ്റി ട്വൻ്റിയുടെ തുടർച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്തവർ അഭിനയിക്കുന്നുണ്ട്. അതിനാൽ ആരോക്കെ അഭിനയിക്കണം എന്നത് നിർമ്മാതാവിൻ്റെ അല്ലെങ്കിൽ സംവിധായകൻ്റെ വിവേചനാധികാരമാണ്. ബാബുരാജ് പറഞ്ഞു. 

നടൻ സിദ്ദിഖിനെതിരായ ലെെംഗിക പീഡന പരാതിയിൽ നടപടിയെടുക്കുന്നതിനെ കുറിച്ചും ബാബുരാജ് പ്രതികരിച്ചു. ഞങ്ങൾക്ക് പരാതി ലഭിച്ചാൽ മാത്രമെ ഞങ്ങൾക്ക് നടപടിയെടുക്കാൻ കഴിയു. ഫേസ്ബുക്കിൽ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം അമ്മയുടെ പ്രസിഡൻ്റിന് പരാതി നൽകിയുന്നെങ്കിൽ തീർച്ചയായും നടപടി എടുക്കുമായിരുന്നു. പബ്ലിക്ക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം പിന്നീട് അമ്മയിൽ പരാതി നൽകിയിട്ട് കാര്യമുണ്ടാകില്ല. ബാബുരാജ് പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിൽ അമ്മ പലപ്പോഴും പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് ഏഴോ എട്ടോ പേർക്ക് പുറമെ അമ്മയിലുള്ള മറ്റുള്ളവർ അത്തരം ആരോപണങ്ങൾ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു ബാബുരാജിൻ്റെ ചോദ്യം. പാര്‍വതി തൻ്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ‘അമ്മ’യെ, എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമാണെന്ന് അവര്‍ മനസിലാക്കണം. ബാബുരാജ് വ്യക്തമാക്കി. 

content highlights: AMMA to hold executive committee meeting says Baburaj