കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉന്നത തല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ

high covid posstivity central teams sent to five states included kerala

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളമുൾപെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഉന്നത തല സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. കർണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും.

സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായവും കേന്ദ്ര സംഘം നൽകും. കൂടാതെ പരിശോധനകൾ, രോഗികളുടെ ചികിത്സ, വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കടന്നിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തിനടുത്ത് വരും. കർണാടകയിലെ കൊവിഡ് ബാധതിരുടെ എണ്ണം 7 ലക്ഷം കടന്നിരിക്കുകയാണ്. രാജസ്ഥാനിൽ ഒന്നര ലക്ഷത്തിന് മുകളിലാണ് രോഗ ബാധിതരുടെ എണ്ണം. പശ്ചിമ ബംഗാളിൽ ഇത് മൂന്ന് ലക്ഷത്തിന് മുകളിലാണ്.

Content Highlights; high covid posstivity central teams sent to five states included kerala