മഹാരാഷ്ട്രയിൽ നാല് സഹോദരങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മൂന്ന് വയസുള്ള സുമൻ, എട്ട് വയസുള്ള അനിൽ, പതിനൊന്നുകാരനായ റാവൽ, പന്ത്രണ്ട് വയസുള്ള സയ്ത എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ അച്ഛനും അമ്മയും ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശുകാരായ മെഹ്താബ്, റുമാലി ബിലാല എന്നിവരുടെ മക്കളാണ് നാലുപേരും. ഒരു ഫാമിലെ ജോലിക്കായാണ് ഇവർ മഹാരാഷ്ട്രയിലെ ജാൽഗണിലെ ബോർഘേട ഗ്രാമത്തിലെത്തിയത്. വെള്ളിയാഴ്ച ജോലിക്ക് പോയി തിരികെ വരുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. സമീപത്ത് രക്തത്തിൽ മുങ്ങിയ കോടാലിയും ഉണ്ടായിരുന്നു. ഒരേ കോടാലി കൊണ്ട് തന്നെ തന്നെയായിരിക്കാം കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ രക്ഷിതാക്കൾക്ക് ഗ്രാമത്തിലെ മറ്റാരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
content highlights: Parents out on work, 4 siblings in Jalgaon village found butchered with axe