വിപ്പ് ലംഘിച്ചെന്ന റോഷി അഗസ്റ്റിൻ്റെ പരാതിയിൽ പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

party whip violation, speaker send notice to PJ Joseph and Monce Joseph

അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ചെന്ന റോഷി അഗസ്റ്റിൽ എം.എൽ.എ നൽകിയ പരാതിയിൽ പി.ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്. വിപ്പ് ലംഘിച്ച ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ്  റോഷി അഗസ്റ്റിൻ എം.എൽ.എ പരാതി നൽകിയത്. കേരള കോൺഗ്രസ് ചീഫ് വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് പരാതി നൽകിയത്. അയോഗ്യരാകാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാണ് സ്പീക്കർ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി എടുത്താൽ എ.എൽ.എമാർ അയോഗ്യരാകും.

കേരള കോൺഗ്രസ് എം അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇത് ലംഘിച്ച് പി.ജെ ജോസഫും മോൻസ് ജോസഫും സർക്കാരിന് എതിരായി വോട്ടുചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് റോഷി അഗസ്റ്റിൻ്റെ പരാതി. വിപ്പ് ലംഘിച്ചെന്ന് കാണിച്ച് കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആദ്യം റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പരാതിയാണ് ലഭിച്ചത്. ജോസഫ് വിഭാഗത്തിൻ്റെ പരാതി സ്പീക്കർ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ തുടർനടപടികൾ പിന്നീട് സ്വീകരിക്കും. 

content highlights: party whip violation, speaker send notice to PJ Joseph and Monce Joseph