പി.ജെ. ജോസഫിൻ്റെ മകൻ ജോ ജോസഫ് അന്തരിച്ചു

PJ Joseph's younger son Joe Joseph passed away

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിൻ്റെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 

ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

content highlights: PJ Joseph’s younger son Joe Joseph passed away