ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകൾ കൊവിഡ് വാക്സിൻ ലഭിക്കുന്നതിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി

scientist says that young and healthy may have wait until 2022 for vaccine

കൊവിഡ് വ്യാപനം രൂക്ഷമാകുന്നകതിനിടെ വാക്സിൻ കണ്ടു പിടിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ കൊവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായമായവരാണ് കൊവിഡ് ബാധ മൂലം ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. അതുകൊണ്ട് തന്നെ വാക്സിൻ നൽകുന്ന കാര്യത്തിലും പ്രായമായവർക്ക് ആദ്യം പരിഗണന നൽകാനാണ് തീരുമാനമെന്ന് ഡബ്ല്യൂഎച്ച്ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിൽ നിന്നുമാണ് കൊവിഡ് വാക്സിൻ ആരംഭിക്കുന്നത്. കൂടുതൽ അപകട സാധ്തയുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. അവർക്കു ശേഷം പ്രായം ചെന്നവർക്കാകും നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. 2021 ൽ വാക്സിൻ ലഭ്യമാകുമെങ്കിലും അത് ചെറിയ അളവിൽ മാത്രമേ ലഭ്യമാകുവെന്നും എല്ലാവരിലേക്കും വാക്സിൻ എത്തുന്നതിനായി ഏറെ സമയമെടുക്കുമെന്നും വിദഗ്ദർ സൂചിപ്പിച്ചു.

Content Highlights; scientist says that young and healthy may have wait until 2022 for vaccine