കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി; സംസ്ഥാന കൺട്രോൾ റൂം സന്ദർശിച്ചു

central team reached kerala

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച സംഘം കേരളത്തിലെത്തി. സംസ്ഥാന കണട്രോൾ റൂം സന്ദർശിച്ചു. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും, കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം സംഘം വിലയിരുത്തും. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. കേരളത്തിനൊപ്പം രാജസ്ഥാന്‍, പശ്ചിമ ബംഗാൾ, ചത്തീസ്ഗഢ്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്. പരിശോധനകൾ, രോഗികളുടെ ചികിത്സ, വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ആശങ്കയോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്.

Content Highlights; central team reached kerala