മാധ്യമപ്രവർത്തകർ സിദ്ധിഖ് കാപ്പനെതിരെ വീണ്ടും രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ്; മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സമരത്തിൽ

ournalist, 3 CFI men held on way to meet victim kin named in another sedition case

ഹത്രാസ് കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയതിനെ തുടർന്ന അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കുമെതിരെ ഒരു രാജ്യദ്രോഹ കേസ് കൂടി ചുമത്തി ഉത്തർപ്രദേശ് പൊലീസ്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനായി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണിത്. 

സിദ്ധിഖ് കാപ്പൻ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ ആതിഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് ഒക്ടോബർ 5ന് മഥുര പൊലീസ് മാന്ത് ടോൾ പ്ലാസയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇതിൻ്റെ തലേദിവസം പേരറിയാത്തവർക്കെതിരെ മധുരയിലെ മാന്ത് പൊലാസ് എഫ്എആർ ഇട്ടിരുന്നു.  യുഎപിഎ 124 എ (രാജ്യദ്രോഹം), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ), 295 എ (മതവികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമം) തുടങ്ങിയവയാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.  ഹത്രാസ് പൊലീസ് സ്റ്റേഷനിലെ കേസിൽ 153എ, 124എ, 420 (വഞ്ചനാക്കുറ്റം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

അതേസമയം സിദ്ധിഖ് കാപ്പൻ്റെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സമരം തുടങ്ങി. മലപ്പുറം കളക്ടറേറ്റിന് മുന്നിലാണ് കുടുംബാംഗങ്ങൾ സമരം നടത്തുന്നത്. മധുര ജയിലിലുള്ള സിദ്ധിഖ് കാപ്പനെ ഹത്രാസിലെ കോടതിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. 

content highlights: Hathras woman’s death: Journalist, 3 CFI men held on way to meet victim kin named in another sedition case