രാജ്യത്ത് പുതിയതായി 62,212 രോഗികള്‍; ആകെ രോഗബാധിതര്‍ 74 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് വ്യാപനത്തോത് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 74 ലക്ഷം കടന്ന് 74,32,681 ലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 837 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 1,12,998 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 7,95,087 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 65,24,596 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

Content Highlight: India reports a spike of 62,212 new COVID19 cases & 837 deaths in the last 24 hours.