ആരോഗ്യ പ്രവര്‍ത്തകരുടെ സമരം; 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനം

തിരുവനന്തപുരം: കൊവിഡ് കാലത്തെ അമിത ജോലിഭാരം കുറക്കാന്‍ ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് സ്വീകരിക്കാത്തവരെയാണ് പിരിച്ചു വിടുന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.

പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ജോലി ചെയ്യുമ്പോള്‍ ചിലര്‍ മാത്രം വിട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി ചൂണ്ടികാട്ടി. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 32 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു.

അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385…

Gepostet von K K Shailaja Teacher am Samstag, 17. Oktober 2020

Content Highlight: Kerala Health Department to terminate Health workers who are in strike